അഭിനയ വൈവിധ്യം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാപ്രതിഭയായിരുന്നു കെപിഎസി ലളിതയെന്ന് റവന്യൂ മന്ത്രി കെ രാജന്. വടക്കാഞ്ചേരി ഏങ്കക്കാട് പാലിശ്ശേരി ‘ഓര്മ’യില്‍ എത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
തോപ്പില്‍ ഭാസി അടക്കമുള്ള പ്രഗല്ഭരോടൊപ്പം പ്രവര്‍ത്തിച്ച ലളിത ചേച്ചിക്ക് കെപിഎസി എന്നത് തന്റെ പേരിന് മുന്നില്‍ തന്നെ ഉണ്ടാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, നഗരസഭ വൈസ് ചെയര്പേഴ്സന് ഷീല മോഹന്‍, കൗണ്‍സിലര്‍ ഷീല മുരളി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.