ഷെയിന്‍ നിങ്ങള്‍ നല്ല നടനാണു. ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ കൂടി ഉണ്ടാവണം. പക്വതയോടു കൂടി വിവേകത്തോടു കൂടി സമചിത്തതയോടെ വിഷയങ്ങളെ നേരിടു. നിങ്ങളൊരു കൊച്ചു കുട്ടിയല്ല. മുതിര്‍ന്ന നടനാണു. വൈകാരികമായ പ്രതികരണങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ തീരില്ലല്ലൊ..
പുത്തന്‍ ലുക്കില്‍ ഷെയ്ന് നിഗമെത്തുമ്പോള് അതും പുതിയ വിവാദമാകുകയാണ്. നേരത്തെ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടാക്കിയ ധാരണയില്‍ നിലവിലെ ലുക്കില്‍ വെയില് ചിത്രീകരണം പൂര്‍ത്തീകരിക്കാനിരിക്കെയാണ് മുടി മുച്ചൂടും വെട്ടിമാറ്റി ഷെയ്ന് എത്തുന്നത്. സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി പത്തു ദിവസം ശേഷിക്കവെയാണ് പുതിയ ലുക്കില്‍ താരത്തിന്റെ പ്രതിഷേധം. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുത്തന്‍ ലുക്കിലുള്ള തന്റെ ചിത്രം താരം പുറത്ത് വിട്ടത്.
വെയില് എന്ന ചിത്രവുമായി ഷെയ്ന് സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു.വെയില് എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി നീട്ടിവളര്‍ത്തിയ മുടി ഷെയ്ന് വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിര്‍മ്മാതാവ് ജോബി നേരത്തെ ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ പുത്തന്‍ മേക്കോവര്‍ അണിയറ പ്രവര്‍ത്തകരോടുള്ള പ്രതിഷേധമായിട്ടാണെന്ന് പ്രേക്ഷകര്‍ സമൂഹമാധ്യമത്തിലൂടെ സംശയിക്കുന്നു. തുടരെ തുടരെ പുറത്തുവരുന്ന കഥകളും ഷൂട്ടിങ്ങിടങ്ങളിലെ പെരുമാറ്റങ്ങളും താരത്തിന്റെ വോയിസ് ക്ലിപ്പുകളുമെല്ലാം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ താരത്തിന്റെ മൂല്യമിടിക്കുകയാണ് ചെയ്യുന്നത്. ഷെയ്നിന്റെ പ്രവൃത്തിയില്‍ അസൈ്വരാസ്യങ്ങളിലായ സിനിമപ്രവര്ത്തകര് അപ്രഖ്യാപിത വിലക്കേര്പ്പെടുത്തുന്നതിനുളള നീക്കം തുടങ്ങിയതായും സൂചനയുണ്ട്.
ഷെയിന്‍ നിങ്ങള്‍ നല്ല നടനാണു. ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ കൂടി ഉണ്ടാവണം. പക്വതയോടു കൂടി വിവേകത്തോടു കൂടി സമചിത്തതയോടെ വിഷയങ്ങളെ നേരിടു. നിങ്ങളൊരു കൊച്ചു കുട്ടിയല്ല. മുതിര്‍ന്ന നടനാണു. വൈകാരികമായ പ്രതികരണങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ തീരില്ലല്ലൊ.. ഇത് ഷെയിനിന്റെ പേജില്‍ ഒരു ആരാധകന് എഴുതിയ കുറിപ്പാണ്. അതാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.