അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോണ്‍ പ്രൈം വിഡിയോയില്‍ റിലീസാവും. സണ്ണി വെയ്ന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ ഒരു ഗാനം പങ്കുവച്ചു കൊണ്ടാണ് ആമസൊണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി അറിയിച്ചത്.
‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗഥ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജൂഡ് അന്താണി ജോസഫാണ് സാറാസ് അണിയിച്ചൊരുക്കുന്നത്. അന്നയുടെ പിതാവ് കൂടിയായ ബെന്നി പി നായരമ്പലം, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധിക്ക്, വിജയകുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ സിനിമയില്‍ അണിനിരക്കും.
പികെ മുരളീധരന്, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷ് ആണ്. നിമിഷ് രവി ക്യാമറ ചലിപ്പിക്കും. ഷാന്‍ റഹ്മാനാണ് സംഗീതം.
https://www.instagram.com/p/CQdwf1Xly50/?utm_source=ig_web_copy_link


