ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മോഹന്‍ലാന്‍ ആണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റര്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസങ്ങളായി പോസ്റ്ററിന്റെ ഓരോ ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചിരുന്നു. ഇന്ന് ഈ പോസ്റ്ററിന്റെ പൂര്‍ണഭാഗം ഇന്ന് ഇവര്‍ പുറത്തുവിട്ടു.
ആമേന്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ. മധു നീലകണ്ഠന് ക്യാമറ കൈകാര്യം ചെയ്യും. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്.