ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് പ്രമുഖരെ വിവാദത്തിലാക്കിയ സംഭവമാണ് മീടൂ പ്രചാരണങ്ങള്‍. ഈ മീ ടൂ പ്രചാരണങ്ങള്‍ ആരംഭിച്ചത് മുതല്‍ പ്രേക്ഷകര്‍ കേള്‍ക്കുന്ന പേരാണ് ഗായിക സോനാ മൊഹപത്ര. നിരവധി വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞു നിന്ന താരം പക്ഷേ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
താന്‍ നേരിടുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് താരം എപ്പോഴും. ഇത്തവണയിതാ ട്വിറ്ററിലെ ഒരു ചോദ്യത്തിന് താരം മറുപടി നല്‍കിയതാണ് ശ്രദ്ധ നേടുന്നത്. മാറിടം കാട്ടി വേണോ ഫെമിനിസ്റ്റുകള്‍ക്ക് പുരുഷന്മാരോട് മത്സരിക്കാന്‍ എന്നാണ് താരം നേരിട്ട ചോദ്യം.
ആരെയെല്ലാമോ ആകര്‍ഷിക്കാനുമാണ് അവരുടെ ശ്രമം എന്നും കമന്റിലൂടെ ചോദ്യം ചോദിച്ചയാള്‍ ആരോപിച്ചു. എന്നാല്‍ ഇതിന് താരം നല്കിയ മറുപടി ഇങ്ങനെ; ആദ്യം നിങ്ങളുടെ തലച്ചോറിലുള്ള ഒന്നിലധികം ക്ളീവേജുകള്ക്ക് ചികിത്സ നേടൂ. സോന മറുപടി കൊടുത്തു. നിഘണ്ടുവിലെ ഈ ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം പിളര്‍പ്പ്, വിടവ്, എന്നും സോന കുറിച്ചു.