താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് അടുത്തിടെ ബാല മാധ്യമങ്ങളോട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഭാവി വധു ആരായിരിക്കുമെന്ന് നടൻ പറഞ്ഞിരുന്നില്ല. ഒടുവിൽ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബാല വിവാഹിതനാകുകയും ചെയ്തു. മുൻപ് പലപ്പോഴും ബാലയുടെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള അമ്മാവന്റെ മകൾ കോകിലയാണ് ബാലയുടെ ഭാര്യ.
കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോൾ. വിവാഹ ശേഷം മാധ്യമങ്ങളോട് ആയിരുന്നു ഇവരുടെ പ്രതികരണം. ‘ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാൻ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്(കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ)’, എന്നാണ് കോകില പറഞ്ഞത്.