ഫിറ്റ്നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഈ ലോക്ഡൗണ്‍ കാലത്തും വ്യായാമത്തിനായിട്ടാണ് ടൊവിനോ കൂടുതല്‍ സമയം ചെലവഴിച്ചത്. ഒപ്പം വര്‍ക്കൗട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ടൊവിനോയുടെ അച്ഛനോ? ടൊവിനോയും അച്ഛനും ഒപ്പമുള്ള ഒരു ഫോട്ടോ വൈറലാകുകയാണ്.
”എന്റെ അച്ഛന്, മാര്‍ഗദര്‍ശി, ഉപദേശകന്, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസില് 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല’ എന്ന അടിക്കുറിപ്പോടെ പിതാവ് അഡ്വ. ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘വേറെ ലെവല്‍… അപ്പന് മോന് മാസ്, മസില് മാസ്, മരണ മാസ്’ എന്നാണ് നടന് ആദില്‍ ഇബ്രാഹിം ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ‘അപ്പന് വന്‍ പൊളി മാന്‍’ എന്ന് പൃഥ്വിരാജ് ഫോട്ടോക്ക് കമന്റ് ചെയ്തു. കൂടാതെ മംമ്താ മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഉണ്ണി മുകുന്ദന്, വിനയ് ഫോര്‍ട്ട്, വിജയ് യേശുദാസ് തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.