നടന് ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്നാണ് ആക്ഷേപം. നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകര്‍.
എട്ട് യുവാക്കള്‍ ചേര്‍ന്ന് ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന് ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. പ്രതിഫലമായി ആറു ലക്ഷം രൂപ നടന് ആവശ്യപ്പെട്ടു. നാല് ലക്ഷം നല്കിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നല്‍കാമെന്ന് സംരംഭകര്‍ ഏറ്റു. ഈ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടന് അസൗകര്യം അറിയിച്ചതിനാല്‍ പരിപാടി ഇന്നത്തേക്ക് മാറ്റി. എന്നാല്‍ തിയ്യതി വീണ്ടും മാറ്റാന്‍ ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം.
ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്താനാണ് തീരുമാനം. നടനെതിരെ നിയമ നടപടിയും ആലോചിക്കുന്നുണ്ട്. കൃത്യസമയത്ത് സിനിമാ സെറ്റില്‍ എത്തുന്നില്ല എന്നാരോപിച്ച് നേരത്തെ സിനിമാ നിര്‍മാതാക്കളും നടനെതിരെ രംഗത്ത് വന്നിരുന്നു.


