മുതിര്‍ന്ന സംഗീത സംവിധയകാന്‍ റാം ലക്ഷ്മണ് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്വവസിതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്.
ആറ് ദിവസം മുമ്പ് അദ്ദേഹം കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചിരുന്നു. വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.
ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര് കിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വിജയ് പാട്ടീല്‍ എന്നാണ് യഥാര്‍ത്ഥ പേര്.
150 ലേറെ ചിത്രങ്ങളില്‍ റാം ലക്ഷ്മണ് ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം. തരാന, പത്ഥര്‍ കെ ഫൂല്, അന്മോല്, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം അദ്ദേഹം നേടിയിരുന്നു.


