മലയാളത്തിന്റെ മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മലയാളക്കര. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്ക്ക് കമന്റുകള്‍ എഴുതിയിട്ടുണ്ട്.
മമ്മൂട്ടി രോഗ വിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മാലാ പാര്‍വതിയും നേരത്തെ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. “ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നായിരുന്നു. മാലാ പാര്‍വതിയുടെ കുറിപ്പ്.
മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റും മേക്കപ്പ് മാനുമായ എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”, എന്നാണ് ജോര്‍ജിന്റെ പോസ്റ്റ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടന് രമേശ് പിഷാരടിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. “എല്ലാം ഓകെ ആണ്” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.