കേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്. ഗ്രാന്‍ഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ഒടുവില്‍ അഭിനയിച്ചത്.


