ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കറിനെ അധിക്ഷേപിച്ച് കങ്കണ റണാവത്ത്. ഊര്‍മിളയെ സോഫ്റ്റ് പോണ് സ്റ്റാറെന്ന് വിശേഷിപ്പിച്ചാണ് നടി കങ്കണ റണാവത്ത് വിവാദത്തിലായത്. ടൈംസ് നൗ ചാനലില്‍ നവിക കുമാറിനു നല്കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പരാമര്‍ശം. സംഭവം വിവാദമായിരിക്കുകയാണ്.
”ഇന്ന് ഊര്‍മിള മതോന്ദ്കര്‍ വളരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു അഭിമുഖം നല്‍കിയത് ഞാന്‍ കണ്ടു. അഭിമുഖത്തിലുടനീളം അവര്‍ എന്നെ ആക്രമിക്കുകയായിരുന്നു. എന്റെ കഷ്ടപ്പാടുകളെ കളിയാക്കുകയായിരുന്നു. ഇതൊക്കെ ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് എന്നായിരുന്നു അവര്‍ ആരോപിച്ചത്. എനിക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഊര്‍മിള ഒരു സോഫ്റ്റ് പോണ് താരമാണ്. അഭിനയത്തിന്റെ പേരില്‍ അല്ല അവര്‍ അറിയപ്പെട്ടത് എന്ന് ഉറപ്പാണ്. എന്തിന്റെ പേരിലാണ് അവര്‍ പ്രശസ്തയായത്? സോഫ്റ്റ് പോണ് ചെയ്യുന്നതുകൊണ്ട്. അങ്ങനെയുള്ള അവര്‍ക്ക് ടിക്കറ്റ് കിട്ടിയെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ?”-കങ്കണ പറഞ്ഞു.
ബോളിവുഡ് സിനിമ മേഖലയെ മയക്കുമരുന്ന് മാഫിയ എന്ന് വിളിച്ച കങ്കണയ്ക്കെതിരെ നേരത്തെ ഊര്‍മിള രംഗത്തെത്തിയിരുന്നു. അത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ കങ്കണയ്ക്ക് ആദ്യം കയ്യടിക്കുക താനായിരിക്കും എന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഊര്‍മിള പറഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒന്നും മിണ്ടാതെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് ബിജെപി സീറ്റ് ലക്ഷ്യം വച്ചാണ് എന്നും ഊര്‍മിള ആരോപിച്ചിരുന്നു. ഇതിന്റെ മറുപടി ആയാണ് കങ്കണ ഊര്‍മിളയെ അധിക്ഷേപിച്ചത്.
ഇതിനിടെ, താന്‍ ലഹരിക്കടിമയായിരുന്നു എന്ന പഴയ തുറന്നു പറച്ചില് വിഡിയോയുടെ അടിസ്ഥാനത്തില്‍ കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. താരത്തിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Kangana hits out at @UrmilaMatondkar over her remark on ‘BJP ticket’.
I don't have to work much to get a ticket: Kangana Ranaut (@KanganaTeam), Actor tells Navika Kumar on #FranklySpeakingWithKangana. pic.twitter.com/wrlzgr4zB7
— TIMES NOW (@TimesNow) September 16, 2020


