സൂപ്പര്‍ ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ജയസൂര്യയും നാദിര്‍ഷായും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായികയാവുക. സലിം കുമാറും ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.
സുനീഷ് വാരനാടാണ് ചിത്രത്തിനു തിരക്കഥയൊരുക്കുക. ക്യാമറ സുജിത് വാസുദേവ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് നിര്‍മ്മാണം. നവംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കും.
നാദിര്‍ഷായുടെ ആദ്യ സംവിധായ സംരംഭമായ അമര്‍ അക്ബര്‍ അന്തോണി 2015 ഒക്ടോബര്‍ പതിനാറിനാണ് തീയറ്ററുകളില്‍ എത്തിയത്. ജയസൂര്യയ്ക്കും നമിതയ്ക്കും പുറമേ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കെപി.എസി ലളിത, ശശി കലിംഗ, ബേബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കര്‍, അബു സലീം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.
❤️❤️❤️
Posted by Jayasurya on Friday, October 16, 2020