ഒരു ചിക്കന്‍ കറി ഉണ്ടാക്കി മലയാളി പ്രേക്ഷകരുടെ ഇടയില്‍ തരംഗമായി മാറിയ സുന്ദരിയാണ് വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയിലെ നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു വിന്‍സിയുടെ രസകരമായ ചിക്കന്‍ കറി ഉണ്ടാക്കുന്ന അവതരണം തരംഗമായത്.
പിന്നീട് വികൃതി എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. സൗബിന് സാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ബ്ലര്‍ വെടിങ്സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.


