കന്നഡ സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ് (55) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ 9.30ഓടെ അടുക്കളയിലെ യൂട്ടിലിറ്റി ഏരിയയില്‍ ജഗദീഷിന്റെ ഭാര്യ രേഖയാണ് മരിച്ച നിലയില്‍ കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വീട് ജപ്തി ചെയ്തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വിവരമുണ്ട്. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യയുടെ അമ്മയുടെ വിയോഗം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തില്‍ അതീവദുഃഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.സ്നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിര്‍മാതാവാണ് ജഗദീഷ്. ബെംഗളൂരുവിലൈ പ്രശസ്തമായ ജെറ്റ്ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയിലായിരുന്നു.