താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും തെലുങ്ക് ചലച്ചിത്രതാരം അല്ലു അര്ജുന്. താന്‍ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു ഇന്നലെ അറസ്റ്റിലായിരുന്നു. ജയില്‍മോചിതനായ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അല്ലു ഇപ്രകാരം പറയുന്നത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് പിന്നാലെ അല്ലു അര്ജുൻ പുറത്തിറങ്ങുന്നത്.
Home Cinema ‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’; ജയില്‍മോചിതനായ ശേഷം അല്ലു അര്‍ജുന്റെ ആദ്യ പ്രതികരണം


