ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്പി (ഇന്ത്യന്‍ ഫിലിം പ്രൊജക്റ്റ് ) ഫെസ്റ്റിവലില്‍ മലയാളത്തിലെ ഡോ. പശുപാല്‍ എന്ന ചിത്രം പുരസ്കാരം നേടി. അമച്വര്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പ്ലാറ്റിനം പുരസ്കാരമാണ് ചിത്രം നേടിയത്.
തലശേരി സ്വദേശി ജിതിന് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. 18 രാഷ്ട്രങ്ങളിലെ 322 നഗരങ്ങളില്‍ നിന്നായി 3000 ത്തില്‍ പരം ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇവിടെ അവാര്‍ഡിന് അര്‍ഹമാകുന്നത്.


