തന്റെ മലയാളി ആരാധകരെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പൂവാര്‍ ഐലന്‍ഡില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ മറുവശത്ത് നിന്നും സണ്ണിയെ നോക്കി സന്തോഷത്തോടെ തുള്ളിച്ചാടുന്ന ആരാധകരെ കണ്ടുപിടിക്കാനാണ് സണ്ണി സഹായം ചോദിച്ചിരിക്കുന്നത്. ഒരു ചിത്രവും സണ്ണി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘ഈ ചിത്രം പ്രചരിപ്പിച്ച് ഈ ആരാധകരെ കണ്ടെത്താന്‍ എന്നെ സഹായിക്കുക, അതുവഴി എനിക്ക് അവരെ സന്തോഷിപ്പിക്കാനാകും എന്ന് സണ്ണി കുറിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശികളെന്ന് തോന്നിക്കുന്ന യുവാക്കളാണ് ചിത്രത്തില്‍.
പോണ് സ്റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സണ്ണി ലിയോണ്‍. ജിസം-2 വിലൂടെയാണ് ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമാ അഭിനയവും സാമൂഹ്യ പ്രവര്‍ത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലൂടെ സണ്ണി മലയാളത്തില്‍ നായികയാകുകയാണ്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ഒരുങ്ങുന്നത്.
https://www.instagram.com/p/COuLxjeDT5L/?utm_source=ig_web_copy_link


