ഒരുത്തിക്ക് ശേഷം നവ്യാ നായര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനെ. സൈജു കുറുപ്പും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുത്തിയിലും സൈജു – നവ്യാ നായര്‍ കോമ്പോ ആണ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം വീണ്ടും ഈ കോമ്പോ ഒന്നിക്കുകയാണ്.
ജാനകി ജാനെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് സണ്ണി വെയ്ന്‍ ആണ്. ഷറഫുദ്ദീന്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകന്. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോന് ആണ് സംഗീത സംവിധായകന്.
ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, സിനിമാറ്റോഗ്രാഫി ശ്യാംപ്രകാശ് എം എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രതീന, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, ചീഫ് അസോ ഡയറക്ടര്‍ രഘുരാമ വര്‍മ്മ, കോസ്റ്റും സമീറ സനീഷ്, മേക്ക് അപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോ റൈറ്റര്‍ അനില്‍ നാരായണന്, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്സി അനീഷ് നന്ദിപുലം, പി ആര് ഓ വാഴൂര്‍ ജോസ്, സ്റ്റില്‍സ് റിഷ്ലാല് ഉണ്ണികൃഷ്ണന്, ഡിസൈന്‍ ഓള്‍ഡ്മോങ്ക്സ്, കല്പക റിലീസ്.