മലായളികള്‍ക്ക് പ്രമുഖയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തില്‍ നിലനിന്നിരുന്ന അവതരണ ശൈലികള്‍ക്കും സങ്കല്പങ്ങള്ക്കും ഒരു മാറ്റം വരുത്തിയ അവതാരികയാണ് രഞ്ജിനി എന്ന സംശയമില്ലാതെ പറയാന്‍ സാധിക്കും. അവതരണത്തിന് പുറമെ ഏതാനും സിനിമകളിലും രഞ്ജിനി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും രഞ്ജിനി സജീവമാണ്. രഞ്ജിനി ഹരിദാസ് എന്ന യുട്യൂബ് ചാനലിലൂടെ അവതാരിക തന്റെ വിശേഷങ്ങള്‍ പങ്കുവക്കുകയും ചെയ്യാറുണ്ട്.
രഞ്ജിനി കഴിഞ്ഞ ദിവസമാണ് 2023ലെ തന്റെ ആദ്യ വീഡിയോ പങ്കുവക്കുന്നത്. പുതുവര്‍ഷം പിറന്നിട്ട് അല്പം വൈകിയാണെങ്കിലും 2023നെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവതാരിക തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം 2022 തനിക്ക് എങ്ങനെയായിരുന്നുയെന്നും രഞ്ജിനി തന്റെ പുതിയ വ്ളോഗിലൂടെ അറിയിക്കുന്നുണ്ട്. 2023ലെ തന്റെ ആദ്യ വര്‍ക്കിന്റെ പിന്നാമ്പുറ കാഴ്ചകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രഞ്ജിനി പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാനിനോടൊപ്പമാണ് രഞ്ജിനി തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
2022ല്‍ പ്രത്യേകിച്ച് ഒന്നിമില്ലായിരുന്നു. പ്രശ്നങ്ങളോ മറ്റും ഒന്നമില്ലായിരുന്നെങ്കിലും 2022 അത്ര നല്ല വര്ഷമായിരിന്നില്ല. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ല എന്നൊക്കെ തോന്നിയെന്ന് രഞ്ജിനി പറഞ്ഞു. 2022ന്റെ ആദ്യത്തെ ആറ് മാസം നല്ലതായിരുന്നു. പിന്നീട് അങ്ങോട്ട് ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നാതെ ഒരു ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു. ജീവിതത്തിനിടയില്‍ ഉണ്ടായ എന്തോ പ്രശ്നം പോലെ തോന്നിയെന്ന് രഞ്ജിനി തന്റെ വീഡിയോയിലൂടെ അറിയിച്ചു.
എല്ലാവരെയും പോലെ 2023 നല്ലൊരു വര്‍ഷമാകുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഈ വര്‍ഷത്തെ തന്റെ ആദ്യ വര്‍ക്ക് ഷൂട്ട് ചെയ്യാമെന്ന് കരുതിയാണ് താന്‍ ഈ വീഡിയോ ചിത്രീകരിച്ചത്. കൂടാതെ ഈ വര്‍ഷത്തെ റെസല്യൂഷനായി ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുമെന്ന് ഒപ്പം ഫിറ്റനെസ് കാത്ത് സൂക്ഷിക്കുമെന്നും താനിപ്പോള്‍ ഡയറ്റിലാണെന്നും രഞ്ജിനി തന്റെ വ്ളോഗിലൂടെ അറിയിച്ചു.


