ദുബായില്‍ നടന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
ഭാരത് സര്‍ക്കസ് സിനിമയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയതാണ് താരം. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയ നടന് ബഹളം വെച്ചെന്നും കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോയെ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഷൈന്‍ ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.