ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും, അവ അവതരിപ്പിച്ച താരങ്ങളും മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഞ്ജുവിനെ അവതരിപ്പിച്ച അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അന്‍സിബ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ചിത്രത്തിന് അനുയോജ്യമായ ക്യാപ്ഷനും താരം തേടിയിട്ടുണ്ട്. ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ.എം.ഡി.ബിയില്‍ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്ന പ്രത്യേകതയും ഉണ്ട്.
18308 ഐ.എം.ഡി.ബി. ഉപഭോക്താക്കളുടെ വോട്ടില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതില്‍ തന്നെ 11450 പേര് ചിത്രത്തിന് പത്തില്‍ പത്തും നല്കി.
https://www.instagram.com/p/CMKAsqQJlLd/?utm_source=ig_web_copy_link


