നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ കാര്യം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിലവില്‍ ക്വാറന്റീനിലാണ് നടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥതയുണ്ടായിരുന്നതായി കങ്കണ പറഞ്ഞു. ഹിമാചല്‍ യാത്ര തീരുമാനിച്ചിരിക്കെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിനെ പേടിക്കരുതെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു.
ഒരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണെന്നും അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
https://www.instagram.com/p/COmVsjTBQ9e/?utm_source=ig_web_copy_link


