കൊവിഡ് ബാധിച്ച് പ്രശസ്ത ടെലിവിഷന്‍ താരം ദിവ്യ ഭട്നഗര്‍ മരിച്ചു. 34 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ നവംബര്‍ 28നാണ് ദിവ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്. 2009 മുതല്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു.


