തമിഴ് ഹാസ്യനടന് പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവില്‍ കഴിയുകയാണ്.
അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്.
നിരവധി പേരാണ് പ്രിയതാരത്തിന് അനുശോചനം അറിയിച്ചു കൊണ്ട് എത്തുന്നത്. മാനവന്, നടികര്‍, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.


