ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെ മകളും ഇൻഫ്ലൂൻസറും സംരഭകയുമായ ദി കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. വരൻ അശ്വിൻ ഗണേഷാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും. സോഫ്റ്റ്വയർ എൻജിനീയർ ആണ് അശ്വിൻ.കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കൊവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ.


