മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് നടന് മോഹന്‍ലാല്‍. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ അദേഹത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. തിരനോട്ടത്തിലൂടെ മലയാള അസിനിമയില് അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില് ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു.
മോഹന്‍ലാല്‍ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ‘ചിരി’ നിമിഷങ്ങള്‍ കോര്‍ത്തിണക്കി സിനിഡോട്ട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. സ്പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വീഡിയോയുടെ പേര്.
അര്ജുന് ശിവദാസ് എന്ന ആരാധകനാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച തിരനോട്ടം മുതല്‍ റിലീസിനായി കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം വരെയുള്ള ചിത്രങ്ങളിലെ ലാല്‍ ചിരികള്‍ വീഡിയോയില്‍ കാണാം. വളരെ പെട്ടന്നാണ് വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.