അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. നിറവയറില്‍ തലോടി നില്ക്കുന്നൊരു ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്.
‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുമ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം’. എന്ന കുറിപ്പോടുകൂടിയാണ് ശ്രേയ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ഗായികയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് പോസ്റ്റിനു താഴെ കമന്റുമായി സിനിമാ മേഖലയില്‍ നിന്നുള്ളവരും ആരാധകരും ഉള്‍പ്പെടെ നിരവധിപേരാണ് രംഗത്തെത്തിയത്.
ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായ ശ്രേയയും ബാല്യകാല സുഹൃത്തായ ഷൈലാദിത്യയുമായുള്ള വിവാഹം 2015 ലായിരുന്നു. ഏറെ നാളത്ത പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം.
https://www.instagram.com/p/CL-57Vzg91h/?utm_source=ig_web_copy_link


