മകൻ നാഗ ചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ തെലുങ്കാന പരിസ്ഥിതി മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ നിയമനടപടിയുമായി നടന് നാഗാര്‍ജുന. പ്രതികരണം തൻ്റെ മകനെ മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നാഗാർജുന പരാതി നൽകി. മന്ത്രിയുടെ പ്രസ്താവനകൾ തെറ്റാണെന്നും മകനെ പരസ്യമായി നാണം കെടുത്തുകയാണ് ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബോധപൂർവം വിവാദമുണ്ടാക്കാൻ ശ്രമിച്ചതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും നാഗാർജുന പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ കെ ടി രാമറാവുവിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മന്ത്രി കൊണ്ട സുരേഖ സാമന്ത അക്കിനേനി നാഗചൈതന്യ വിവാഹമോചനത്തെ പറ്റി പരാമര്‍ശിച്ചത്. നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ കാരണം കെ ടി രാമറാവുവാണെന്നും ഇദ്ദേഹം ഇരുവരുടെയും ഫോണ്‍ ചോര്‍ത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്നും പല നടികളെയും ലഹരിക്ക് അടിമകളാക്കി, പലരും സിനിമ വിട്ട് നേരത്തെ വിവാഹിതരാകുന്നതിന് പിന്നിലും രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വാദം.


