ബോളിവുഡ് നടന് സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പി.ടി.ഐ.യോട് പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബിഗ് ബോസ് 13 പതിപ്പ് വിജയായിരുന്നു സിദ്ധാര്‍ഥ് ശുക്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ത്ഥ് ജനപ്രിയ മുഖമായിരുന്നു. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം. നിരവധി റിയാലിറ്റി ഷോകളിലും ഓ.ടി.ടി.യിലും സജീവമായിരുന്നു താരം. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3’യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായ സിദ്ധാര്‍ഥ് ബാലിക വധു, ദില്‍ സേ ദില്‍ തക് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.