സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് തിയറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടര്‍ന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊഡ്യൂസെഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.


