കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രവസിച്ചു. അങ്കമാലിയില്‍ നിന്നും തൊട്ടില് പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് അമല മെഡിക്കല്‍ കോളേജിന്റെ ഐസിയുവിന് മുന്നിലേക്ക് വന്നു നിന്നത്. അഞ്ച് മിനിറ്റ് മുമ്പ് സന്ദേശം ലഭിച്ചതിനാല്‍ ആശുപത്രിയിലെ ജീവനക്കാര്‍ സജ്ജമായിരുന്നു.ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പേരാമംഗലം ആശുപത്രിയിലേക്ക് ബസെടുത്തു. എന്നാല്‍ സ്ട്രെച്ചറിലേക്ക് മാറ്റുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. ആശുപത്രിയിലെ നഴ്സുമാരും ഡോക്ടറും ബസിനുള്ളില്‍ കയറി ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ കൊടി അറുത്തു. ബസിലെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും ഐസിയുവിലേക്ക് മാറ്റി.


