സ്വര്‍ണം ഒരു പവന് 40000 രൂപയില്‍ എത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് സ്വര്ണ് വില ഉയരാന്‍ കാരണം.

