കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ബിസ്മിയെ തേടി മറ്റൊരു പുരസ്കാരവും കൂടി. സംസ്ഥാനത്തെ കേരളത്തിലെ വ്യവസായികളുടെ സംഘടനയായ കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (കെഎസ്എസ്ഐഎ) ഏര്‍പ്പെടുത്തിയ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റീട്ടെയ്ലര്‍ക്കുള്ള അവാര്‍ഡാണ് ബിസ്മി നേടിയത്.
വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീനില്‍ നിന്നും ബിസ്മി സാരഥി അജ്മല്‍ വി എ അവാര്‍ഡ് ഏറ്റുവാങ്ങി. എംഎല്‍എമാരായ എ എം ആരിഫ്, വിഡി സതീശന്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ബീന ഐഎഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് സ്വീകരിച്ചത്.
അടുത്തിടെ ധനം മാസികയുടെ റീട്ടെയ്ല്‍ അവാര്‍ഡും ബിസ്മിക്ക് ലഭിച്ചിരുന്നു. നൂതന പ്രവണതകളുമായി കേരളത്തിലെ റീട്ടെയ്ല്‍ രംഗത്ത് സജീവമാകുകയാണ് ഗ്രൂപ്പ്. ഫാംലി ബ്രാന്‍ഡില്‍ സ്വന്തമായി പാലും തൈരും ബിസ്മി അടുത്തിടെ വിപണിയിലിറക്കിയിരുന്നു.
കേരളത്തിലെ റീട്ടെയ്ല്‍ രംഗത്ത് സജീവമാകുകയാണ് ബിസ്മി ഗ്രൂപ്പ്. ഫാംലി ബ്രാന്‍ഡില്‍ സ്വന്തമായി പാലും തൈരും ബിസ്മി അടുത്തിടെ വിപണിയിലിറക്കിയിരുന്നു.