ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 110.94 രൂപയും ഡീസല്‍ ലിറ്ററിന് 104.72 രൂപയും ആയി ഉയര്‍ന്നു.
കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 109.45 രൂപയും ഡീസല്‍ ലിറ്ററിന് 102.93 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം 108.95, 102.80 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് ഏഴ് രൂപയിലധികവും ഡീസലിന് ഒന്‍പത് രൂപയിലധികവും വിലയാണ് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്.


