ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎല്‍) തിരുവനന്തപുരത്ത് വിവാന്ത ഹോട്ടല്‍ ആരംഭിച്ചു. കേരളത്തിന്റെ ഹൃദയത്തുടിപ്പുകളും സംസ്കാരവും വെളിപ്പെടുത്തുന്ന തരത്തിലുള്ള ആകര്‍ഷകമായ രൂപകല്‍പ്പനയാണ് വിവാന്തയുടേത്. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വിവാന്ത ഹോട്ടല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും പുറമേ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അനുയോജ്യമാണ്.

കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ ഹോട്ടലുകളുള്ള ഐഎച്ച്സിഎലിന് ഈ നാടുമായി ദീര്‍ഘകാലത്തെ നിലനില്‍ക്കുന്ന ബന്ധമാണുള്ളതെന്ന് ഐഎച്ച്സിഎല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാള് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വാണിജ്യപരമായ പ്രാധാന്യമുള്ള കേന്ദ്രങ്ങളിലൊന്നും ആകര്‍ഷകമായ ഒഴിവുകാല കേന്ദ്രവുമായ തിരുവനന്തപുരത്ത് വിവാന്ത തുടങ്ങിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.
വിവാന്ത തിരുവനന്തപുരത്തിന് 108 മുറികളാണുള്ളത്. റൂഫ്ടോപ്പിലെ ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂളില്‍ നിന്ന് അതിഥികള്‍ക്ക് നഗരത്തിന്റെ ഗംഭീരമായ കാഴ്ചകള്‍ കാണാനുള്ള സവിശേഷമായ സൗകര്യമുണ്ട്. ദിവസം മുഴുവനും ആഗോള മെനു ലഭ്യമാകുന്ന മിന്റ്, നഗരത്തിലെ ആദ്യ സൗത്ത് ഇന്ത്യന്‍ ഫൈന്‍ ഡൈനിംഗ് സ്പെഷ്യാലിറ്റി റസ്റ്റോറന്റായ കാര്‍ഡമം എന്നിവ വിവാന്തയുടെ പ്രത്യേകതയാണ്. നഗരത്തിലെ ഏറ്റവും മികച്ച കണ്‍ഫക്ഷണറി ലഭ്യമാകുന്ന സ്വേള്‍ ദ ഡെലി, നഗരത്തിലെ ഏറ്റവും ആകര്‍ഷകമായ കോണ്‍ഫറന്‍സിംഗ് സൗകര്യം, റൂഫ്ടോപ് ഓപ്പണ്‍ എയര്‍ ബാങ്ക്വെറ്റിംഗ് വെന്യൂ എന്നിവയും എടുത്തു പറയണം.
കേരളത്തില്‍ ഐഎച്ച്സിഎലിന് ആകെ 12 ഹോട്ടലുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി www.vivanta.com സന്ദര്‍ശിക്കുക.


