200 അമേരിക്കന്‍ കമ്പനികള്‍ ചൈനയിലുള്ള തങ്ങളുടെ ഉല്പ്പാദനകേന്ദ്രങ്ങള് പൂട്ടി ഇന്ത്യയിലേക്ക് ചേക്കേറുന്നു. പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്ന ശേഷമായിരിക്കും സുപ്രധാനമായ ഈ നീക്കം. യുഎസ് കേന്ദ്രമാക്കിയ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് ഈ വിവരം പുറത്തുവിട്ടത്. ചൈനയ്ക്ക് പകരം ഇന്ത്യയില്‍ എങ്ങനെ ഉല്‍പ്പാദന ഹബ്ബ് സജ്ജീകരിക്കാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണ പ്രക്രിയ ത്വരിതപ്പെടുത്തണമെന്നും നയങ്ങളില്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു. ഇ-കൊമേഴ്സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഡാറ്റ പ്രാദേശികവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച അമേരിക്കന്‍ വിരുദ്ധ സമീപനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ കമ്പനികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് വേണ്ടതെന്നും അതനുസരിച്ചുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നുമാണ് പൊതുവെ ഉയരുന്ന വികാരം.