പൊന്നിന് പൊള്ളും വിലയായി. പവന് ഇന്ന് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണ് സ്വര്‍ണ്ണത്തിനുള്ളത്. യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവും കരുതല്‍ നിക്ഷേപവുമായി സ്വര്‍ണ്ണം മാറിയതുമാണ് ഈ വില വര്‍ധനയ്ക്ക് കാരണം.