സംസ്ഥാനത്ത് സ്വര്‍ണവില കൂടിയും കുറഞ്ഞും തുടരുന്നു. ഏറ്റവും കൂടിയ നിരക്ക് 28,000 ലെത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. എന്നാല്‍, നേരിയ കുറവാണ് രേഖപ്പെടുത്തിയത്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 27,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 160 രൂപ വര്‍ധിച്ചിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില ചെറിയ രീതിയില്‍ വര്‍ദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,509.16 ഡോളറാണ് ഇന്നത്തെ വില.