ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി’ ന് ഒക്ടോബര്‍ നാലിന് തുടക്കമാകും. ഫെസ്റ്റിവലില്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വലിയ ഓഫറുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിലക്കിഴിവ്, എക്സ്ചേഞ്ച് , ഇഎംഐ എന്നി ഓഫറുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉണ്ടാകും.
ബെസ്റ്റ് ബ്രാന്റ് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ ലാപ്ടോപ്പുകള്‍ക്ക് 45 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാമെന്നും വെബ്ബ് പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെഡ് ഫോണുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും വന്‍ ഓഫറായിരിക്കും ഫെസ്റ്റിവലില്‍ ഉണ്ടാവുക. ഹെഡ് ഫോണുകള്‍ക്ക് 80 ശതമാനം വരെയും സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 60 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാം.
സ്മാര്‍ട്ട് ടിവികള്‍ക്ക് ആകര്‍ഷകമായ ഓഫറുകളായിരിക്കും ലഭിക്കുക. മികച്ച ക്യാഷ് ബാക്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും സ്മാര്‍ട്ട് ടിവികള്‍ക്കു കമ്പനി ഓഫര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെയും ഓഫര്‍ ലഭിച്ചേക്കും.
ഐ.സി.ഐ.സി.ഐ കാര്‍ഡുടമകള്‍ക്ക് 5 ശതമാനവും വിലക്കിഴിവ് ലഭിക്കും. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


