സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ 1,440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒന്നരമാസം കൊണ്ട് 5,280 രൂപയിലുമെത്തി.
ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.