സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 240 രൂപയാണ് ഇന്ന് കൂടിയത്. ഇന്ന് ഒരു പവന് 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍ 22നാണ് ഇതിനുമുമ്പ് ഉയര്‍ന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലും വിലകൂടി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായി.
യു.എസ് ഡോളറിന്റെ തളര്‍ച്ചയും കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്നതാണ് വില കൂടാന്‍ കാരണം.


