സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. പവന് 42160 രൂപയായി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. 2020 ആഗസ്ത് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.


