കോതമംഗലം:റവന്യൂ ടവറിലെ വാടകക്കാർക്ക് ലഭിച്ച കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി.നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ കത്ത് സമിതി ഏരിയ സെക്രട്ടറിയും മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ കെ.എ നൗഷാദ് ഹൗസിംഗ് ബോർഡ് ഓഫിസിൽ സമർപ്പിച്ചു. കൗൺസിലർ ഹരി വൃന്ദാവൻ സമിതി ജില്ലാ കമ്മിറ്റി അംഗം പി.എച്ച് ഷിയാസ്, ടവർ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് സോണി മാത്യു, രക്ഷാധികാരി സോമൻ ഒ.ജി തുടങ്ങിയവർ നേത്രത്വം നൽകി.ബോർഡ് അധികാരികൾ ഒഴിപ്പിക്കൽ നടപടികളുമായി നീങ്ങിയാൽ ശക്തമായ പ്രക്ഷോഭ സമരംങ്ങളിലൂടെ പ്രതിരോധിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.