കോഴിക്കോട്: ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയായി. 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം മുന്‍ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്നലെ സ്വര്‍ണവില കുറയാന്‍ കാരണമായി. തൊട്ടുപിന്നാലെയാണ് വീണ്ടും വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 118 ഡോളര്‍ വര്‍ധിച്ച് 4952 ഡോളറിലെത്തി.


