സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37000 ന് മുകളില്‍ എത്തി. ഇന്ന് പവന് 520 രൂപയാണ് ഉയര്‍ന്നത്. 37520 ആണ് ഒരു പവണ് സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. ഇന്നലെ 160 രൂപയും ഇന്ന് 520 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണ്ണത്തിന് രണ്ടു ദിവസം കൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.