ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ തങ്ങളുടെ ഇന്ത്യയിലെ പ്രധാന എതിരാളികളായ യുബര്‍ ഈറ്റ്സിനെ വിഴുങ്ങി. 2,485 കോടി രൂപയുടെ വമ്പന്‍ ഇടപാടാണ് നടന്നത്. ഇതോടെ യുബര്‍ ഈറ്റ്സിന് ഇന്ത്യയില്‍ സ്വതന്ത്രമായ അസ്തിത്വമുണ്ടായിരിക്കില്ല.ഉബര്‍ ഈറ്റ്സ് ആപ്പിലുള്ള ഉപയോക്താക്കളെല്ലാം സൊമാറ്റോയിലേക്ക് മാറും. ഉബര്‍ ഈറ്റ്സ് ആപ്പ് ഇനിയുണ്ടാകില്ല. അതേസമയം ഇന്ത്യയിലെ യുബര്‍ ഈറ്റ്സ് ജീവനക്കാരെ സൊമാറ്റോ ഏറ്റെടുക്കില്ല. അതായത് 100ലധികം പേരുടെ ജോലിയും ത്രിശങ്കുവിലായി.
ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊമാറ്റോയില്‍ 10 ശതമാനം ഓഹരി വിഹിതവും ഇടപാടിന്റെ ഭാഗമായി ഉബറിന് ലഭിക്കും. ആപ്പ് അധിഷ്ഠിത ടാക്സി സംരംഭമായ ഉബറിന്റെ ഭക്ഷ്യ വിതരണ കമ്പനിയാണ് ഉബര്‍ ഈറ്റ്സ്.

