കേരളത്തിന്റെ മൊബൈല്‍ റീട്ടെയ്ല്‍ കിംഗ് എന്ന വിശേഷണത്തിന് അര്‍ഹരായ മൈ ജി കേരളത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് അണിയിച്ചൊരുക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ സമ്പൂര്‍ണ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന രീതിയില്‍ അണിയിച്ചൊരുക്കുന്ന ഈ ഷോറൂമിന്റെ വിസ്തൃതി 7000 ചതുരശ്ര അടിയാണ്. ഡിസംബറിലായിരിക്കും ഷോറൂം പ്രവര്‍ത്തന നിരതമാകുക.
കോഴിക്കോടിന്റെ മണ്ണില്‍ത്തന്നെയാണ് മൈജിയുടെ ആദ്യ ഷോറൂമും പ്രവര്‍ത്തനം ആരംഭിച്ചത്. മൊബൈല്‍, അനുബന്ധ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വില്പനയില് തന്റേതായ മാതൃക സൃഷ്ടിച്ച മൈജി ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡീലര്‍ കൂടിയാണ്.നിലവില്‍ 63 ഷോറൂമുകളാണ് മൈജിക്ക് കേരളത്തില്‍ ഉള്ളത്.
ലക്ഷ്യം 500 കോടി രൂപയുടെ വിറ്റുവരവ്
ഈ വര്‍ഷം 500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന മൈജി 2020 ആകുമ്പോഴേക്ക് 700 കോടി രൂപയുടെ വിറ്റുവരവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ 20 കിലോമീറ്റര്‍ പരിധിയിലും ഒരു ഷോ റൂം എന്നതാണ് മൈജിയുടെ സ്വപ്നം. എല്ലാ ജില്ലകളിലും ചുരുങ്ങിയത് 2500 ചതുരശ്രയടി വിസ്തൃതിയുള്ള ഫ്ളാഗ്ഷിപ്പ് ഷോറൂം, അതിനു കീഴില്‍ കുറേയേറെ ഷോറൂമുകള്‍ എന്നതാണ് സ്വപ്ന പദ്ധതി.

ഇതിന്റെ ഭാഗമായി 2019-20 ല്‍ 15 സ്റ്റോറുകള്‍ കൂടി തുറക്കും. മൊബീലിനു പുറമേ സ്മാര്‍ട്ട് ടിവി, ഹോം തിയറ്റര്‍ തുടങ്ങി പുതിയ ഡിജിറ്റല്‍ അനുഭവം നല്കുന്ന എല്ലാ വസ്തുക്കളും ഒരുകുടക്കേഴില് കൊണ്ട് വരും മൈജി. ഇതിനെല്ലാം പുറമെ, സ്മാര്‍ട്ട് ഫോണുകളില്‍ സ്വന്തം ബ്രാന്‍ഡിനെ അവതരിപ്പിക്കാനുള്ള ആര് & ഡി പ്രവര്‍ത്തനങ്ങള്‍ മൈജിയില്‍ നടന്നു വരികയാണ്. ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചു വരുന്ന ഈ കലഘട്ടത്തില്‍ ഓഫ്ലൈനില് തുടര്‍ന്നുകൊണ്ട് വിജയം നേടാനുള്ള മാതൃകയാണ് മൈജി കാണിക്കുന്നത്.


