കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതോടെ കേരളത്തിലെ ജ്വല്ലറികള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി പാലിച്ചുകൊണ്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പു വരുത്തിയാണ് ജ്വല്ലറികളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ലോക്ക്ഡൗണില്‍ ജ്വല്ലറികള്‍ രണ്ടു മാസത്തോളമായി അടച്ചിട്ടത് കാരണം സ്വര്‍ണ്ണ വ്യാപാര മേഖലയാകെ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന സമയത്താണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ ജ്വല്ലറികള്‍ അടച്ചിടേണ്ട സ്ഥിതിയുണ്ടായത. ഷോപ്പുകളുടെ വാടകയിനത്തിലും ജീവനക്കാരുടെ ശമ്പള ഇനത്തിലും വായ്പയുടെ പലിശ ഇനത്തിലും മറ്റും കോടികളുടെ ബാധ്യതയാണ് ഓരോ ജ്വല്ലറി ഉടമയ്ക്കും ഉണ്ടായത്. നികുതി ഇനത്തില്‍ സര്‍ക്കാറിനും കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായി.


