കൊച്ചി: കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളും പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ സില്‍ക്സ് ഷോറൂമുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ഏറ്റവും വലിയ റംസാന് ശ്രേണികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഷോറൂമുകളില്‍ ലഭ്യമാണ്.